സജി വൈക്കത്തിന്റെ നിദ്രാടനം മാർച്ച് 12ന് ഒടിടി പ്ലാറ്റ്ഫോമിൽ

സജീ വൈക്കം രചനയും സംവിധാനവും നിർവഹിക്കുന്ന നിദ്രാടനം ഒടിടി പ്ലാറ്റ്ഫോമിൽ . മർവ്വ വിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫസർ എ കൃഷ്ണകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് മാർച്ച് 12ന് വൈകിട്ട് വൈകിട്ട് 5 നാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുദേവനും അയാളുടെ ഗ്രാമജീവിതം വഴികളും വികസന രാഷ്ട്രീയവും സ്ത്രീജീവിതം ചർച്ച ചെയ്യുന്ന ചിത്രത്തിലെ ഇതിവൃത്തം . പ്രൊഫസർകൃഷ്ണകുമാർ, വിജയ് ആനന്ദ്, സോണിയ മൽഹാർ, മധു പട്ടത്താനം, ഭാമ അരുൺ, വൈഗ ആഷ്‌ലി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ .

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം ഷിനുബ് ടി ചാക്കോ, ഗാന രചന പ്രഭാവർമ്മ, സജീ വൈക്കം. സംഗീതം കിളിമാനൂർ രാമവർമ്മ എന്നിവർ നിർവഹിക്കുന്നു..

Share
അഭിപ്രായം എഴുതാം