മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണ ശാലക്ക് തീപിടിച്ച്‌ വന്‍ നഷ്ടം, നാലുതൊഴിലാളികള്‍ ‌അത്ഭുതകരമായി രക്ഷപെട്ടു

മറയൂര്‍: മറയൂരിലെ ശര്‍ക്കര നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മുരുകന്‍ എന്നയാളുടെ ശര്‍ക്കര നിര്‍മ്മാണ ശാലയിലാണ്‌ തീപിടിച്ചത്‌. 02.03 2021ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. തൊഴിലാളികളായ ശിശുപാലന്‍ രാജേന്ദ്രന്‍, സെല്‍വം, ചിത്ര എന്നിവര്‍ തലനാരിഴക്ക്‌ രക്ഷപെട്ടു.

അടുത്തയിടക്കാണ്‌ ശര്‍ക്കര നിര്‍മ്മാണം ആരംഭിച്ചത്‌. കരിമ്പുനീര്‍ തിളപ്പിക്കുന്നതിനിടയില്‍ വീശിയടിച്ച കാറ്റില്‍ തീ പടര്‍ന്ന്‌ പിടിക്കുകയായിരുന്നു. ഒരേക്കറോളം കരിമ്പ്‌ തോട്ടവും കത്തി നശിച്ചു. സമീപവാസികളും അടുത്ത്‌ ജോലിചെയ്‌തിരുന്ന തൊഴിലുറപ്പു തൊഴിലാളികളും ഓടിയെത്തിയാണ്‌ തീ അണച്ചത്‌. നാലുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

Share
അഭിപ്രായം എഴുതാം