നിരവധി റെക്കോഡുകള്‍ ലക്ഷ്യമിട്ട് കോഹ്ലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ലക്ഷ്യമിടുന്നത് നിരവധി റെക്കോഡുകള്‍. ഈ ടെസ്റ്റോടെ ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിക്കുന്ന ക്യാപ്റ്റന്‍ ആയി കോഹ്ലി മാറും. കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അറുപതാം മത്സരമാണിത്. ഇതോടെ മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റെക്കോഡിനൊപ്പമെത്തും കോഹ്ലി.ഒരു സെഞ്ചുറി കൂടി നേടിയാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ റെക്കോഡും കോഹ്ലിയുടെ പേരിലാകും. ഈ ടെസ്റ്റില്‍ 17 റണ്‍സ് നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ 12000 റണ്‍സിലെത്തും കോഹ്ലി. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും മാത്രമാണ് ക്യാപ്റ്റനായി 12000ല്‍ അധികം റണ്‍സ് നേടിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം