രാജ്യത്ത് ഇറക്കുമതി 6.98 ശതമാനം വര്‍ധിച്ചു: കയറ്റുമതിയില്‍ കുറവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണിനു ശേഷം വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കെത്തുന്നുവെന്ന് സൂചന നല്‍കി രാജ്യത്തുനിന്നുള്ള ഇറക്കുമതി 6.98 ശതമാനം വര്‍ധിച്ച് 4,055 കോടി ഡോളറിലെത്തി.കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം, കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ കയറ്റുമതി 0.25 ശതമാനം കുറഞ്ഞ് 2,767 കോടി ഡോളറിലെത്തി. 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെ 2,55,92 കോടി ഡോളറിന്റെ കയറ്റുമതിയാണ് രാജ്യത്തുനിന്നുണ്ടായത്.2020 ഇതേസമയം 2,91,87 കോടി രൂപയുടെ കയറ്റുമതി നടന്നിരുന്നു. അതായത് കയറ്റുമതിയിലുണ്ടായ ഇടിവ് 12.32 ശതമാനം. ഏപ്രില്‍- ഫെബ്രുവരി കാലയളവില്‍ ഇകറ്റുമതിയില്‍ 23 ശതമാനം കുറഞ്ഞ് 3,40,88 കോടി ഡോളറിലെത്തിയിരുന്നു. ഫെബ്രുവരിയില്‍ എണ്ണ ഇറക്കുമതി 16.63 ശതമാനം കുറഞ്ഞ് 899 കോടി ഡോളറിലെത്തി.കയറ്റുമതി കുറയുന്നതും ഇറക്കുമതി കൂടുന്നതും രാജ്യത്തിന്റെ ധനക്കമ്മി പ്രശ്‌നം സൃഷ്ടിക്കും. കോവിഡിനെ തുടര്‍ന്നു നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ രണ്ടു പാദങ്ങളില്‍ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞ രാജ്യം മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഈ സമയത്ത് രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിച്ചാല്‍ അതു തിരിച്ചടിയാകും.

Share
അഭിപ്രായം എഴുതാം