ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുത്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലേക്ക് കര്‍ഷകര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന അഞ്ചിടങ്ങളിലേക്കും പ്രതിനിധികളെ അയച്ച് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കര്‍ഷകസംഘടനകളുടെ നീക്കം. സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡിയുടേതാണ് ഈ തീരുമാനം.ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കില്ല. പക്ഷേ, ബി.ജെ.പിക്കു വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.നാലു സംസ്ഥാനങ്ങളിലേക്കും പുതുച്ചേരിയിലേക്കും ആളുകളെ അയയ്ക്കും. പശ്ചിമ ബംഗാളില്‍ 12നു നടക്കുന്ന കര്‍ഷകറാലിയില്‍ എസ്.കെ.എം. നേതാക്കളും പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം