ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടികളെ വിട്ടയച്ചതായി ഗവര്‍ണ്ണര്‍

അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത്‌ ആയുധ ധാരികള്‍ സ്‌കൂള്‍ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ വിട്ടയച്ചതായി സംസ്ഥാന ഗവര്‍ണ്ണര്‍ അറിയിച്ചു. പ്രസിഡന്റ് ‌ മുഹമ്മദ്‌ ബുഹാരി വാര്‍ത്തയില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും മോചനത്തിനായി മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വെളളിയാഴ്‌ചയാണ്‌ ജാംഗ്‌‌ബേ പട്ടണത്തിലെ സര്‍ക്കാര്‍ ഗേള്‍സ്‌ സെക്കന്‍ന്ററി സ്‌കൂളില്‍ പുലര്‍ച്ചെ ഒരുമണിക്ക് ‌ അക്രമികള്‍ ഇരച്ചുകയറി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്‌.

കാണാതായവരില്‍ ചിലര്‍ അടുത്തുളള മുള്‍ പടര്‍പ്പില്‍ ഒളിച്ച്‌ രക്ഷപെടുകയും ചെയ്‌തിരുന്നു. സമാധാന ഉടമ്പടിയിലൂടെയാണ്‌ പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്നാണ്‌ സര്‍ക്കാര്‍ വിശദീകരണം. തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന്‌ പിന്നില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമാമെന്നാണ്‌ നിഗമനം. മോചിപ്പിച്ച കുട്ടികളെ വൈദ്യ പരിശോധനക്ക് വിദേധയരാക്കിയിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം