അബുദാബി: ഇസ്രായേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അല്‍ഖാജ അധികാരമേറ്റു. ടെല്‍ അവീവില്‍ ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന് അധികാര പത്രം കൈമാറിയാണ് ഖാജ ചുമതലയേറ്റത്. ഇസ്രായേലിലെ ആദ്യത്തെ യുഎഇ സ്ഥാനപതിയാണ് മുഹമ്മദ് അല്‍ ഖാജ. അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ചകളിലൂടെയാണ് യുഎഇയും ഇസ്രായേലും തമ്മിലുളള ബന്ധം മെച്ചപ്പെട്ടത്.
സ്ഥാനപതിയെ നിയമിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുളള പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചതായി സ്ഥാനപതി പ്രതികരിച്ചു. ചുമതല ഏറ്റെടുത്തതിന് പിന്നാലെ വിദേശകാര്യ മന്ത്രി ഗാഹി അഷ്‌കനാസുമായും സ്ഥാനപതി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനും, വിവിധ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ചനടത്തി. 2020 സെപ്തംബറില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തില്‍ വൈറ്റ് ഹൗസിലാണ് ഇരുരാജ്യങ്ങലും സമാധാന കരാറില്‍ ഒപ്പുവച്ചത്.