കൊളംബോ: ശ്രീലങ്കയില്‍ ശരീരത്തില്‍ കയറിയ ആത്മാവിനെ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദം നടത്തുന്നതിനിടെ മാതാവിന്റെ മുന്നില്‍ വച്ച് ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു. കൊളംബോയിലെ ഡെല്‍ഗോഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവിനെയും മന്ത്രവാദിനിയെയും പോലിസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയതായും ഇത് മറ്റുള്ളവര്‍ക്ക് അസുഖമുണ്ടാക്കുന്നതായും മാതാവ് വിശ്വസിച്ചിരുന്നു. ഇതിനെ ഒഴിപ്പിക്കാന്‍ മന്ത്രവാദി പെണ്‍കുട്ടിയെ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനൊടുവില്‍ ബോധം നഷ്ടപ്പെട്ട് തളര്‍ന്നു വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആത്മാവിനെ ഒഴിപ്പിക്കല്‍: ശ്രീലങ്കയില്‍ ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു
