ബുര്‍ഖ നിരോധനം: സ്വിറ്റ്സര്‍ലാന്റില് ‍ ഏഴിന് വോട്ടെടുപ്പ്

ബേണ്‍: രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണോ എന്നറിയുന്നതിന് വോട്ടെടുപ്പ് നടത്താന്‍ സ്വിറ്റ്സര്‍ലാന്റ്. മാര്‍ച്ച് 7നാണ് അഭിപ്രായ വോട്ടെടുപ്പ് നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. പൊതുവാഹനങ്ങളിലും നിരത്തുകളിലും മുഖം മറച്ച് സഞ്ചരിക്കരുതെന്നാണ് നിയമത്തിലെ പ്രധാനവ്യവസ്ഥ. സുരക്ഷാ ആശങ്കകള്‍ കാരണമാണ് നിരോധനം കൊണ്ടുവരുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ, രാജ്യത്ത് പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കാനുള്ള വോട്ടെടുപ്പിലും സ്വിസ് വോട്ടര്‍മാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന് 12 വര്‍ഷത്തിന് ശേഷമാണ് നിര്‍ദ്ദിഷ്ട ബുര്‍ഖ നിരോധനത്തിനുള്ള ബാലറ്റ് വരുന്നത്. നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലും നിലവില്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →