ജഗദീഷ് കേന്ദ്രകഥാപാത്രമാകുന്ന തട്ടുകട മുതൽ സെമിത്തേരി വരെ .. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ജഗദീഷ് പ്രായംചെന്ന വ്യക്തിയുടെ വേഷത്തിലെത്തുന്ന തട്ടുകട മുതൽ സെമിത്തേരി വരെ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജുവാര്യരെയും മോഹൻലാലിന്റയും ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജഗദീഷിനും ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം വായിച്ചുകൊണ്ടിരിക്കുന്ന ജഗദീഷും അദ്ദേഹത്തിൻറെ തോളിൽ ചാരി ഇരിക്കുന്ന ശ്രീയ രമേശുമാണ് പോസ്റ്ററിൽ ഉള്ളത്. ഓൺലൈൻ മൂവീസ് ബാനറിൽ ഷമീർ അലി നിർമ്മിക്കുന്ന ചിത്രത്തിന്റ തിരക്കഥയും സംവിധാനവും സിറാജ് ഫാൻറസിയും പശ്ചാത്തല സംഗീതം ഗോപി സുന്ദറും ഒരുക്കുന്നു. അനീഷ് തിരൂർ ക്യാമറയും ഷമീർ എഡിറ്റിംഗ് സംഗീതം ഷഫീക്ക് റഹ്മാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷാജി ഓറഞ്ച്, സ്പീഡ് റഷീദ്, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ എന്നിവർ നിർവഹിക്കുന്നു.

Share
അഭിപ്രായം എഴുതാം