ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്: പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രവേശനം

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ കെ.ജി.റ്റി.ഇ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് (എം.ഡബ്ല്യു.ടി.സി) 2021-23 അധ്യയനവർഷത്തെ പ്രവേശനത്തിന് പത്താംക്ലാസ് വിജയിച്ച പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സീറ്റുകളിൽ രണ്ട് സീറ്റ് പട്ടികജാതിക്കാർക്കും രണ്ട് സീറ്റ് ജനറൽ വിഭാഗത്തിനും സംവരണം ചെയ്തതാണ്. പരിശീലനകാലത്ത് പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ആഫീസ്, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ. എന്ന വിലാസത്തിലോ, ഇൻസ്ട്രക്ടർ, എം.ഡബ്ല്യു.ടി.സി ഞാറനീലി, ഇലഞ്ചിയം പി.ഒ എന്ന വിലാസത്തിലോ മാർച്ച് 10 ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടുത്തണം. മാതൃകയും മറ്റു വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസ് (0472-2812557), കാട്ടാക്കട, വാമനപുരം (9496070345), നന്ദിയോട്, നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (9496070346), എം.ഡബ്ല്യു.ടി.സി ഞാറനീലി എന്നിവിടങ്ങളിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →