പത്തനംതിട്ട: കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനും കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍. റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്റര്‍ കോന്നിയ്ക്ക് വേണ്ടെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കെപിസിസി വിഷയത്തില്‍ ഇടപെടണമെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് 01/03/21 തിങ്കളാഴ്ച പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആറ്റിങ്ങല്‍ എംപിയുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ട എന്ന പേരിലാണ് പോസ്റ്റര്‍. ഇതിന്റെ കാരണങ്ങളും ചുവടെ നിരത്തുന്നുണ്ട്.
‘കോന്നി ഉപതെരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍എസ്എസ് സ്ഥാനാര്‍ത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിന്‍ പീറ്റര്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിച്ചതിന് നേതൃത്വം നല്‍കിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കാന്‍ കാരണമായില്ലേ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിനാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളാണ് പോസ്റ്ററിലെ തലക്കെട്ടിന് ചുവടെ. തിങ്കളാഴ്ച രാവിലെ തന്നെ പലയിടത്തും റോബിന്‍ പീറ്ററിന്റെ അനുനായികളെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്.