സമൻസ് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല, കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കങ്കണ ഇതുവരെയും ഹാജരായിട്ടില്ല. ഇതേതുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 22ലേക്ക് മാറ്റി. കോടതി സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്നായിരുന്നു കങ്കണ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരെ മാനനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →