സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

റിയാദ്: മിനിബസ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് രണ്ട് മലയാളി നഴ്‌സ്മാര്‍ മരിച്ചു. സൗദിയിലെ തായിഫിനടുത്താണ് അപകടം ഉണ്ടായത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി(33) എന്നിവരാണ് കൊല്ലപ്പെട്ടത്. 2021 ഫെബ്രുവരി 28 ന് ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് സംഭവം.

ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ ആന്‍സി, പ്രിയങ്ക എന്നീ രണ്ട് മലയാളി നഴ്‌സുമാര്‍ തായിഫ് കിംഗ് ഫൈസല്‍ ആസുപത്രിയില്‍ ചികിത്സയിലാണ് . റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴി തായിഫിനടുത്തു വെച്ചാണ് അപകടം. അവര്‍ യാത്രചെയ്തിരുന്ന മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. റിയാദില്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു നഴ്‌സുമാര്‍.

Share
അഭിപ്രായം എഴുതാം