എടിഎം മെഷിന്‍ അപ്പാടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയവരെ തേടി പോലീസ്

ചെന്നൈ: തിരുപ്പൂരിന് സമീപം എടിഎം മെഷിന്‍ മുഴുവനായും എടുത്തുമാറ്റി കൊണ്ടുപോയ നാലംഗ മുഖംമൂടി സംഘത്തെ പോലീസ് തിരയുന്നു. 2021 ഫെബ്രുവരി 28 ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് എടിഎം മെഷീന്‍ കൊളളയടിക്കപ്പെട്ടത്. തിരുപ്പൂര്‍ ഊത്തുക്കുളി റോഡിലെ സര്‍ക്കാര്‍ പെരിയപാളയം ജംഗ്ഷനിലെ ബാങ്ക് ഓഫ് ബറോഡയുടെതായായിരുന്നു എടിഎം.

എടിഎം കേന്ദത്തിലെ വാതിലുകള്‍ തകര്‍ത്ത് യന്ത്രം കാണാതായ നിലയിലാണ്. പോലീസ് ബാങ്കിലെ സിസി.ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മോഷണമാണെന്ന അറിഞ്ഞത്. മുഖം മൂടികളായ നാലംഗ സംഘം എടിഎം യന്ത്രത്തില്‍ കയര്‍കെട്ടി വാഹനത്തില്‍ കയറ്റി കൊണ്ടുുപോവുകയായിരുന്നു. കൊളളക്കുപയോഗിച്ച വാഹനം പെരുന്തുറ വിജയമംഗലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

Share
അഭിപ്രായം എഴുതാം