കൊൽക്കത്തയിൽ സി പി എം – കോൺഗ്രസ് സഖ്യത്തിന്റെ കൂറ്റൻ റാലി

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ സി.പി.എം നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി. 28/02/21 ഞായറാഴ്ച ഉച്ചയോടെയാണ് റാലി ആരംഭിച്ചത് കൊൽക്കത്ത ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിലാണ്​ പരിപാടി. കോൺ​ഗ്രസിന്​ പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്​.എഫും റാലിയിൽ പ​ങ്കെടുക്കുന്നുണ്ട്​.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരേഡിനെ അഭിസം​ബോധന ചെയ്​തു. കോൺഗ്രസ്​ സംസ്​ഥാന പ്രസിഡന്റ്​ അധീർ രഞ്​ജൻ ചൗധരി, ​ഐ.എസ്​.എഫ്​ നേതാവ്​ അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു. കോൺഗ്രസ്​ നേതാവും ഛത്തീസ്​ഗഡ്​ മുഖ്യമ​ന്ത്രിയുമായ ഭൂപേഷ്​ ബാഗലിനും റാലിയിലേക്ക്​ ക്ഷണമുണ്ട്​. തെരഞ്ഞെടുപ്പിൽ മൂന്നാംമുന്നണിയുടെ കരുത്ത്​ തെളിയിക്കുകയാണ്​ പരേഡിന്റെ ലക്ഷ്യം.

തെ​രഞ്ഞെടുപ്പിൽ തൃണമൂലിനും ബി.ജെ.പിക്കും പുറമെ മൂന്നാംകക്ഷിയായാണ്​ ഇടതുപാർട്ടികളുടെ മത്സരം. 27/02/21 ശനിയാഴ്ച മുതൽ സംസ്​ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽനിന്ന്​ ട്രെയിനിലും ബസുകളിലുമായി ബ്രിഗേഡ്​ ഗ്രൗണ്ടിലേക്കെത്തിയിരുന്നു. ​

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →