ദ സൗണ്ട് ഓഫ് പെയിൻ, മികച്ച ചിത്രം എന്ന വിഭാഗത്തിലൂടെ ഓസ്കാർ മത്സരത്തിലേക്ക്

വിജേഷ് മണി സംവിധാനം ചെയ്തു ഐ എം വിജയൻ നായകകഥാപാത്രമായ ദ സൗണ്ട് ഓഫ് പെയിൻ എന്ന ചിത്രം ഓസ്ക്കാർ മത്സരത്തിന് തെരഞ്ഞെടുത്തു. തേൻ ശേഖരണം ഉപജീവനമാർഗ്ഗം ആക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി യുവാവായിട്ടാണ് ഐ എം വിജയൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നതാണ് പ്രമേയമാക്കിയുളള ഈ ചിത്രത്തിൽ വനത്തിൽ നിന്ന് തേൻ കിട്ടുന്നത് കുറയുകയും ഒടുവിൽ അദ്ദേഹം പ്രതിസന്ധികളോട് പോരാടുകയും ചെയ്യുന്ന കാലാവസ്ഥാവ്യതിയാനം അടക്കമുള്ള പരിസ്ഥിതിക പ്രശ്നങ്ങളും ആണ് ചർച്ച ചെയ്യുന്നത്.

സോഹൻ റോയ് നിർമിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് പ്രകാശ് വാടിക്കൽ ആണ് . അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം തന്നെ പ്രദർശനത്തിനെത്താൻ ഇരിക്കുന്ന ഈ ചിത്രം ഓസ്ക്കാറിന് മത്സരിക്കുന്ന കാര്യം താരങ്ങളടക്കം ഷെയർ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം