ഉത്തർപ്രദേശിൽ യുവതിയെ വഴിമധ്യേ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീയിട്ട് അച്ഛനും മകനും

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീയിട്ട് അച്ഛനും മകനും. ഉത്തര്‍പ്രദേശിലെ സീതാപ്പൂരിലാണ് സംഭവം. അമ്മവീട്ടിലേക്ക് പോയ യുവതിയെ വഴിമധ്യേ മിശ്രിഖ് മേഖലയില്‍ ചുമട്ടുതൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

25/02/21 വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും അടിയന്തര സഹായ നമ്പറായ 112ല്‍ യുവതി ബലാല്‍സംഗത്തിനിരയാക്കി തീയിട്ട വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും സിതാപ്പൂര്‍ എസ്പി പറഞ്ഞു. മിശ്രിഖ് മേഖലയിലുള്ള തന്റെ അമ്മവീട്ടിലേക്ക് പോയതായിരുന്നു യുവതി. സിദ്ദൗലിയില്‍ നിന്നുള്ള മാര്‍ഗമധ്യേ ചുമട്ടതൊഴിലാളിയോട് ലിഫ്റ്റ് ചോദിച്ചിരുന്നു. തുടര്‍ന്നാണ് 55കാരനായ ആളും അയാളുടെ മകനും യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ശരീരത്തില്‍ 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം