കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ ആട്ടോത്ത് താഴം പാലം തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. മുതുവണ്ണാച്ച- പുറവൂർ- കടിയങ്ങാട് നിവാസികളുടെ ചിരകാല അഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കെ കുഞ്ഞമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി.
എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജി സൂരജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി റീന, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ ശൈലജ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പാളയാട്ടു ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിടി അഷറഫ്, വഹീദ പാറേമ്മൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെഎം ഇസ്മായിൽ, കെ മുബഷിറ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി കെ രമ, മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ആട്ടോത്ത് താഴം പാലം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
