കോഴിക്കോട്: പൂനൂർ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഉണ്ണികുളം- താമരശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പൂനൂർ പുഴക്ക് കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം. എൽ. എ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാക്ക് എം.എൽ. എ മുഖ്യാതിഥി ആയിരുന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡന്റ് നിജിൽ രാജ്, ജില്ലാപഞ്ചായത്ത് അംഗം ഐ. പി രാജേഷ്, കെ. ആർ. എഫ്. ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാരറ്റ് ഡിക്രൂസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പൂനൂർ പാലം: നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
