വാഹന ലേലം

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 26 ഇരുചക്ര വാഹനങ്ങള്‍, അഞ്ച് കാര്‍, രണ്ട് ഓട്ടോറിക്ഷ എന്നിവ നിലവിലുള്ള മാര്‍ച്ച് 18ന് രാവിലെ 10ന് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഹനം സൂക്ഷിച്ച ഓഫീസ് മേധാവിയുടെ അനുമതിയോടെ വാഹനം പരിശോധിക്കാം. കോവിഡ് പശ്ചാത്തലത്തില്‍, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ. ഫോണ്‍: 04994 256728

Share
അഭിപ്രായം എഴുതാം