ആര്‍എസ്എസ് -എസ്ഡിപിഐ സംഘര്‍ഷത്തില്‍ യുവാവിന്റെ മുറിഞ്ഞുപോയ കൈമുട്ട് തുന്നിച്ചേര്‍ത്തു

കൊച്ചി: ആറര മണിക്കൂര്‍ നീണ്ട ശസ്ത്ര ക്രിയയിലൂടെ യുവാവിന്റെ മുറിഞ്ഞുപോയ കൈമുട്ട് തുന്നിച്ചേര്‍ത്തു. എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ നടത്തിയ മൈക്രോ വാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ വലത് കൈമുട്ട് തുന്നിച്ചേര്‍ത്തത്. വയലാര്‍ നാഗകുളങ്ങരയില്‍ 2021 ഫെബ്രുവരി 24 ബുധനാഴ്ച നടന്ന ആര്‍എസ്എസ് -എസ്ഡിപിഐ സംഘര്‍ഷത്തിലാണ് നന്ദു(23)വിന് ഗുരുതരമായി പരിക്കേറ്റത്. പ്ലാസ്റ്റിക്ക് സര്‍ജന്‍ ഡോ.എജെ ഗില്‍ഡിന്‍ന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയക്കുശേഷം നന്ദുവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക മാറ്റി.

Share
അഭിപ്രായം എഴുതാം