കൊടിസുനിക്ക് മദ്യപാനത്തിനുളള സൗകര്യം ഒരുക്കിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്

തിരുവനന്തപുരം: കണ്ണൂരിലേക്കുളള ട്രെയില്‍ യാത്രയില്‍ കൊടിസുനിക്ക് ശുചിമുറിയില്‍ മദ്യ സേവയ്ക്ക സാഹായം ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നന്ദാവനം സായുധ സേന ക്യാമ്പിലെ ഗ്രേഡ് എസ്.ഐ ജോയ്കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല റെയില്‍വേ സ്റ്റേഷനുകളിലും ഇവര്‍ക്ക് ആവശ്യത്തിന് മദ്യവും ഭക്ഷണസാധനങ്ങളും ഇവര്‍ എത്തിച്ചുനല്‍കിയെന്ന ആരോപണം ഉണ്ട്. ട്രെയിനിലെ ശുചിമുറിയിലായിരുന്നു മദ്യസേവ. ചില സ്‌റ്റേഷനില്‍ എസി വിശ്രമ കേന്ദ്രത്തിലും പ്രതികള്‍ കയറി. തിരുവനന്തപുരം മുതല്‍ പ്രതികള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ട്രെയിനില്‍ സാധാരണ യാത്രക്കാരെപോലെയായിരുന്നു പ്രതികളുടെയാത്ര. സംഭവം ചോദ്യം ചെയ്താല്‍ പ്രതികള്‍ക്കായി ഉന്നതരുടെ ഫോണ്‍വിളി എത്തുമെന്നും അധികൃതര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം