കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലയിലെ ഓഫീസ് ചെന്നൈയിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) ചെന്നൈയിലെ ദക്ഷിണ മേഖല ഓഫീസ് കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ന്യൂഡൽഹിയിൽ വർച്യുൽ ആയി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ സന്നിഹിതനായിരുന്നു. ഡൽഹിയിലെ സി സി ഐ ഓഫീസുമായി ഏകോപിപ്പിച്ച് നിർവ്വഹണം, അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെന്നൈ ഓഫീസിൽ നടക്കും. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെന്നൈ മേഖല ഓഫീസിൽ ആയിരിക്കും നടക്കുക. സി സി ഐയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച ശ്രീമതി നിർമ്മലാ സീതാരാമൻ, സാമ്പത്തിക വളർച്ചക്കും വികസനത്തിനും ഉള്ള പ്രവർത്തനങ്ങൾ സുഗമമാക്കാൻ സി സി ഐയുടെ ആവശ്യകത എടുത്ത് പറഞ്ഞു.

Share
അഭിപ്രായം എഴുതാം