മയക്കുമരുന്ന പിടിക്കാനെത്തിയ എക്‌സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു

പാപ്പിനിശേരി: മയക്കുമരുന്ന് പിടിക്കാനെത്തിയ എക്‌സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു . പാപ്പിനിശ്ശേരി സിവില്‍ എക്‌സൈസ് ഓഫീസറായ അഴീക്കോട് സ്വദേശി നിഷാദിനാണ് വെട്ടേറ്റത്. അക്രമം നടത്തിയ ഷബില്‍ (36) നെ കസ്റ്റഡിയിലെടുത്തു. കണ്ണപുരം പാലത്തിന് സമീപം യോഗശാലയില്‍ മയക്കുമരുന്ന വില്‍പ്പന നടത്തുന്ന ഷബിലിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

2021 ഫെബ്രുവരി 25ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത് .പ്രദേശത്ത് കരിക്ക് വില്‍പ്പനക്കാരനായ ഷബില്‍ ഏറെക്കാലമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്നാണ് അധികൃര്‍ പറയുന്നത്. എക്‌സൈസ് ഓഫീസറെ ഇയാള്‍ ചവിട്ടി വീഴ്ത്തുകയും കൊടുവാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് ദ്യോഗസ്ഥര്‍ നിഷാദിനെ ചെറുകുന്ന് മിഷന്‍ ആശുപത്രിയിലെത്തിക്കുകയും പിന്നീട് വിദഗ്ദചികിത്സക്കായി കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം