റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലണ്ടന്‍: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് 25/02/21 വ്യാഴാഴ്ച കോടതിയുടെ ഉത്തരവുണ്ടായത്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതെന്ന് ജഡ്‌ജി സാമുവല്‍ ഗൂസി നിരീക്ഷിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചത്. അന്നുമുതല്‍ ഇയാളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയില്‍ തന്നെ നിയമനടപടി നേരിടുന്നത് കൂടുതല്‍ നല്ലതായിരിക്കുമെന്ന് ലണ്ടന്‍ കോടതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *