13,700 കോടി രൂപയുടെ നിർദേശങ്ങൾക്ക് ഡി.എ.സി.അംഗീകാരം നൽകി

2021 ഫെബ്രുവരി 23 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി.) കര-നാവിക-വ്യോമ സേനകൾക്ക്  ആവശ്യമായ വിവിധ ആയുധങ്ങൾ / പ്ലാറ്റ്ഫോമുകൾ / ഉപകരണങ്ങൾ / സംവിധാനങ്ങൾ എന്നിവ സംഭരിക്കുന്നതിനുള്ള  നിർദേശങ്ങൾക്ക് അംഗീകാരം നൽകി.

13,700 കോടി രൂപയുടെ മൂന്ന് അക്‌സെപ്റ്റൻസ് ഓഫ് നെസസിറ്റീസിനാണ്  (AoNs) അംഗീകാരം നൽകിയത്. പ്രതിരോധ സംഭരണത്തിന്റെ ഏറ്റവും ഉയർന്ന മുൻ‌ഗണനാ വിഭാഗമായ ‘ഇന്ത്യൻ-ഐ.ഡി.ഡി.എം. വാങ്ങുക’ (തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായവ) എന്ന തത്വത്തിലൂന്നിയാണ് ഈ അക്‌സെപ്റ്റൻസ് ഓഫ് നെസസിറ്റീസുകൾ അംഗീകരിച്ചത്.  ഡി.‌ആർ‌.ഡി‌.ഒ. രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമുകളും സിസ്റ്റംസും  ഇതിൽ ഉൾപ്പെടും.

ഡി ആൻഡ് ഡി (Design and Development-രൂപകൽപ്പനയും വികസനവും) കേസുകൾ ഒഴികെയുള്ള എല്ലാ സംഭരണ കരാറുകളും രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും .

Share
അഭിപ്രായം എഴുതാം