വാർദ്ധക്യത്തിലെ നൊമ്പരം നിറഞ്ഞ വേലുക്കാക്ക ഒപ്പ് കാ ഇനി ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കൊണ്ട് ഇന്ദ്രൻസ് നായകനാകുന്ന വേലുക്കാക്ക ഒപ്പ് കാ എന്ന മലയാള ചിത്രം രാജസ്ഥാൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു.

വാർദ്ധക്യത്തിന്റെ നൊമ്പരം നിറഞ്ഞ പല സിനിമകളും ഇതിനുമുമ്പും വിഷയമായിട്ടുണ്ട് എങ്കിലും വേറിട്ടൊരു പരീക്ഷണമാണ് സംവിധായകൻ അശോക് ആർ കലിത ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവൽ ആണ് ഈ ചിത്രം. അനാഥമാവുന്ന വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പുതിയ കാലത്തിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. എകെജി ഫിലിംസിന്റെ ബാനറിൽ മെർലിൻ അലൻ കൊടുംതട്ടിൽ, സിബി വർഗീസ് പള്ളുരുത്തി, കരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവഹിച്ചിരിക്കുന്നു. തിരക്കഥ സംഭാഷണം എം എ സത്യനും എഡിറ്റിംഗ് ഐജു ആന്റുവും നിർവ്വഹിക്കുന്നു. മുരളി ദേവ്, ശ്രീനിവാസൻ മാമുറി എന്നിവർ ചേർന്ന് എഴുതിയ ഗാനങ്ങൾക്ക് ഗൗതം, യുണീസ്കോ എന്നിവർ ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു. ഇന്ദ്രൻസ്, ഉമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പാഷാണം ഷാജി, നസീർ സംക്രാന്തി, എം എ സത്യൻ, മാസ്റ്റർ അർണവ് ബിജു വയനാട്, വിസ്മയ, ബിന്ദുകൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോൻ, വേണു, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാമ്മൂട്, രമേശ്, മായ, ബിന്ദു, രവീന്ദ്രൻ മേലുകാവ തുടങ്ങിയവരും അഭിനയിക്കുന്നു. പിആർഒ എം കെ ഷെജിൻ ആലപ്പുഴ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →