കൃഷ്ണപ്പ ഗൗതം ചെന്നൈ സൂപ്പര്‍ കിങ്സില്‍

ചെന്നൈ: 9.25 കോടി രൂപയ്ക്ക് ആഭ്യന്തര താരം കൃഷ്ണപ്പ ഗൗതമിനെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. ഏറ്റവും വിലയേറിയ ആഭ്യന്തര താരമാണ് ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതം. ഗൗതത്തിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു. സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയ രണ്ടാമത്തെ ഓള്‍റൗണ്ടറുമാണ്. 2018 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച് അരങ്ങേറ്റം കുറിച്ചു.ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെ രണ്ട് കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി. ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ ചെന്നൈ സൂപ്പര്‍ കിങ്സ് 50 ലക്ഷം രൂപയ്ക്കു സ്വന്തമാക്കി. അലക്സ് ഹാലസ്, ജാസണ്‍ റോയ്, എവിന്‍ ലൂയിസ്, ആരണ്‍ ഫിഞ്ച്, ഹനുമ വിഹാരി, ഫിലിപ്സ്, അലക്സ് കാരി, കുശല്‍ പെരേര, ഷെല്‍ഡണ്‍ കോട്രാല്‍, ആദില്‍ റഷീദ്, രാഹുല്‍ ശര്‍മ, ഇഷ് സോധി, ക്വായിസ് അഹമ്മദ്, ഷോണ്‍ മാര്‍ഷ്, കോറി ആന്‍ഡേഴ്സണ്‍, ഡെവണ്‍ കോണ്‍വേ, ഡാരന്‍ ബ്രാവോ, റാസി വാന്‍ഡര്‍ ദൂസാന്‍, ഓഷാനെ തോമസ്, മോഹിത് ശര്‍മ, മിച്ചല്‍ മക്ഹൊന്‍, മാത്യു വേഡ്, സീന്‍ ആബട്ട് തുടങ്ങിയവരെ ആര്‍ക്കും വേണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →