ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പത്താം ദിവസവും വര്‍ധിച്ചു. 17/02/21 ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ്. തിരുവനന്തപുരത്ത് 91.50 രൂപയും ഡീസലിന് 85.98 രൂപയും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചിട്ടുണ്ട്. ബാരലിന് 63.56 ഡോളറായാണ് 16/02/21 ചൊവ്വാഴ്ച വര്‍ധിച്ചത്.
അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ഉയര്‍ന്നതും ആവശ്യം വര്‍ധിച്ചതുമാണ് ഇന്ധനവില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ 2014 ജൂണില്‍ അസംസ്‌കൃത എണ്ണവില 105 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില 72 രൂപയായിരുന്നു.