കേന്ദ്രീകൃത മാലിന്യ സംസ്കരണം ഊർജിതമാക്കുന്നു

തൃശ്ശൂർ: പഞ്ചായത്ത്‌ തലത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നു. അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച യോഗം ജില്ലാ കലക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മാലിന്യ സംസ്കരണത്തിനുള്ള എം സി എഫ് സംവിധാനം ഗൗരവത്തോടെ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ  കലക്ടർ ഓമിപ്പിച്ചു. ദുരിതാശ്വാസ വിഭാഗം ഡെപ്യൂട്ടി കലക്ടർ പ്രദീപ് പി എ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ടി എസ് ശുഭ, ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീലത എ എസ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ തുടങ്ങിയവർ  പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →