നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിന് പുതിയ കവാടം

തിരുവനന്തപുരം: രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ചെലവിട്ടാണ് അതിമനോഹരമായ കവാടം നിര്‍മിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര നഗരസഭയാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ഒരു വര്‍ഷം കൊണ്ടാണ് കവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അനില്‍കുമാറാണ് കവാടം രൂപകല്‍പന ചെയ്തിരിക്കുന്നത്. കെ. ആന്‍സലന്‍ എം. എല്‍. എ, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി. കെ രാജ്‌മോഹനന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. കെ ഷിബു, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share
അഭിപ്രായം എഴുതാം