റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കഴിഞ്ഞ നാലര വര്‍ഷക്കാലത്തില്‍ 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം -25, കൊല്ലം-40, എറണാകുളം -60, മുവാറ്റുപുഴ -26, എന്നിവിടങ്ങളിലാണ് കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍.

സംസ്ഥാനത്ത് ആകെ 51,198 പേരുടെ ലൈസന്‍സ് ആണ് സസ്‌പെന്റ് ചെയ്തിട്ടുളളത്. 2019ല്‍മാത്രം 21,246പേര്‍ക്കെതിരെ നടപടിയെടുത്തു. അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ അമിതവേഗം, മദ്യപിച്ചും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടും വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍ തുടങ്ങിയ കാരണങ്ങള്‍ക്കാണിത്.

വിവിധ കുറ്റങ്ങള്‍ക്ക് ഡ്രെവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നത് മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് .കുറ്റങ്ങളുടെ കാഠിന്യമനുസരിച്ചാണ് കാലയളവ് തീരുമാനിക്കുക. ഈ കാലയളവില്‍ വാഹനമോടിക്കാന്‍ പറ്റില്ല. ഓടിക്കുന്നതായി കണ്ടെത്തിയാല്‍ ശിക്ഷ വീണ്ടും ഉയര്‍ത്താന്‍ അധികാരമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *