തൃശ്ശൂർ: മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിലുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് തൃശൂർ ജില്ലയിലെ എല്ലാ സ്കൂൾ അധികൃതർക്കും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ കലക്ടർ എസ് ഷാനവാസ്.
സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കുന്നതിന് അധ്യാപകർ മുൻകൈയെടുക്കണം. സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു ക്ലാസിലെ ബഞ്ചിൽ 2 കുട്ടികളെ മാത്രം ഇരുത്തിയാൽ മതി.
അധ്യാപകർ, കുട്ടികൾ ഒരിടത്തും കൂട്ടം കൂടരുത്. മാസ്ക് കൃത്യമായി ധരിച്ചു വേണം എല്ലാവരും സ്കൂളിലെത്താൻ. ഓഫീസിലും സ്റ്റാഫ് മുറിയിലും ക്ലാസുമുറികളിലുമെല്ലാം സാനിറ്റൈസർ വെയ്ക്കണം. പത്തിനു താഴെയുള്ള ക്ലാസുകളിലെ കുട്ടികളെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാൽ സ്കൂളിനും പ്രധാനാധ്യാപകർക്കും മനേജുമെന്റിനും എതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പു നൽകി.