തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ വീടിനുളളല്‍ തൂങ്ങി മരിച്ച നിലയില്‍

ചെന്നൈ: തമിഴ്‌നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വലിയതാരമായോ എന്ന വെബ്‌സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുകകയായിരുന്നു .ചിത്രീകരണം ഇല്ലാതിരുന്നതിനാല്‍ കഴിഞ്ഞ ബുധനാഴ്ച വീട്ടിലെത്തിയതാണ്. ധനൂഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നെ നോക്കി പായുംതോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം