റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊട്ടിയം: വിവാഹത്തിനിടെ നടന്ന കൂട്ടയടിയില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. കൊട്ടിയം സിത്താര ജംങ്‌ഷന്‌ സമീപത്തെ കല്ല്യാണമണ്ഡപത്തില്‍ 07.02.2021 ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കണ്ണനല്ലൂര്‍ വടക്കേമുക്ക്‌ സ്വദേശിനിയായി വധുവും, സ്‌റ്റാന്‍ഡാര്‍ഡ്‌ ജംങ്‌ഷന്‍ സ്വദേശിയായ യുവാവും തമ്മിലുളള വിവാഹത്തിനിടെയാണ്‌ അടിപിടി ഉണ്ടായത്‌. സംഭവം അറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തിയെങ്കിലും അടി തുടര്‍ന്നു.

പിന്നീട്‌ കൂടുതല്‍ പോലീസെത്തിയാണ്‌ സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്‌. കാറ്ററിംഗ്‌ ജീവനക്കാരും പുറത്തുനിന്നെത്തിയവരുമാണ്‌ സംഘര്‍ഷം ഉണ്ടാക്കിയതെന്ന്‌ വരന്റെ വീട്ടുകാര്‍ പറയുന്നു. സംഘര്‍ഷം ഉണ്ടാക്കിയവര്‍ക്കെതിരെയും കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ വിവാഹം നടത്തിയവര്‍ക്കെതിരെയും കേസെടുക്കുമെന്ന്‌ കൊട്ടിയം എസ്‌ഐ വിപി പ്രവീണ്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *