പാലക്കാട് : പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആറ് വയസുകാരനായ മകനെയാണ് അമ്മ കൊലപ്പെടുത്തിയത്.
ഞായറാഴ്ച(07/02/21) പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽവച്ചാണ് കൊലപാതകം നടന്നത്. ആമിൽ എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ചറിയിക്കുന്നത്. വീട്ടിൽ പൊലീസെത്തുമ്പോൾ ഇവർ മുറ്റത്ത് കാത്ത് നിൽപുണ്ടായിരുന്നു. പൊലീസാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ പിതാവിനെയും മരിച്ച കുട്ടിയുടെ സഹോദരങ്ങളെ വിളിച്ചുണർത്തിയത്.


