സ്പീക്കര്‍ പദവി രാജിവച്ച നാന പട്ടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായി നാന പട്ടോലെയെ നിയമിച്ചു. ബാലാസാഹേബ് തൊറാട്ടിന്റെ പിന്‍ഗാമിയാണു പട്ടോലെ. പുതിയ ചുമതല പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ പദവി പട്ടോലെ രാജിവച്ചിരുന്നു.

സംഘടനാ വിഷയങ്ങളില്‍ പട്ടോലെക്കു സഹായികളായി ആറ് വര്‍ക്കിങ് പ്രസിഡന്റുമാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. മുന്‍ രാജ്യസഭാംഗം ഹുെസെന്‍ ദാല്‍വായിയാണു പുതിയ സംസ്ഥാന ഉപാധ്യക്ഷന്‍. ശിവസേനയ്ക്കും എന്‍.സി.പിക്കുമൊപ്പം മഹാവിഘാസ് അഘാഡി സഖ്യത്തിന്‍ കീഴില്‍ മഹാരാഷ്ട്ര ഭരണത്തില്‍ പങ്കാളിയാണു കോണ്‍ഗ്രസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →