ഇടുക്കി സ്വദേശി പ്രമോദ്‌ കൊല്ലപ്പെട്ട കേസില്‍ ഏഴുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വെച്ച്‌ ഇടുക്കി സ്വദേശി പ്രമോദ്‌ കൊല്ലപ്പെട്ട കേസിലെ പ്രതി ഏഴുവര്‍ഷത്തിന്‌ശേഷം പോലീസ്‌ പിടിയിലായി. കോഴിക്കോട്‌ നിന്നുമാണ്‌ പ്രതി അശോകനെ ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. 2014 ജൂണ്‍14 നായിരുന്നു സംഭവം.

പെരുമ്പാവൂരിലെ ദര്‍ശനയെന്ന പരസ്യ സ്ഥാപനത്തില്‍ ജോലിയെടുക്കുകയായിരുന്നു കൊല്ലപ്പെട്ട പ്രമോദ്‌. സ്ഥാപന ഉടമയായിരുന്ന തിരുവനന്തപുരം വെങ്കോട്‌ സ്വദേശി അശോകനാണ്‌ അറസ്റ്റിലായത്‌ .അശോകന്‍ നടത്തിയിരുന്ന പരസ്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ്. മുടിക്കല്‍ എന്ന സ്ഥലത്ത്‌ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ അശോകന്‍ സ്ഥാപനത്തില്‍ ജോലിക്കായി ക്ഷണിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതിന്‌ തയ്യാറായില്ല. ഇതിന്‌ കാരണം പ്രമോദ്‌ ആണെന്ന്‌ കരുതിയാണ്‌ കൊലപ്പെടുത്തിയത്‌.

കൊലപാതകത്തിന്‌ ശേഷം അശോകന്‍ കോഴിക്കോട്ടേക്ക്‌ കടന്നു. അവിടെവെച്ച്‌ ഒരാളെ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട്‌
വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.വിവിധ സ്ഥലങ്ങളിലായി കൊലപാതകശ്രമം ഉള്‍പ്പടെ ആറ്‌ കേസുകളില്‍ പ്രതിയാണ്‌ അശോകന്‍. കൊലക്കുപയോഗിച്ച ആയുധങ്ങളും കസ്‌റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

Share
അഭിപ്രായം എഴുതാം