ഹിസ്ബുല്ല വിമര്‍ശകന്‍ കൊല്ലപ്പെട്ട നിലയില്‍

ബെയ്റൂത്ത്: കടുത്ത ഇസ്രയേല്‍ വിരുദ്ധ ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ വിമര്‍ശകന്‍ ലുഖ്മാന്‍ സലീം കൊല്ലപ്പെട്ട നിലയില്‍. നിരവധി തവണ ഇദ്ദേഹത്തിന് വെടിയേറ്റതായും നാലെണ്ണം തലയ്ക്കും ഒന്ന് പിന്‍ഭാഗത്തുമാണ് കൊണ്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കിഴക്കന്‍ ലെബനാനിലെ തുഫ്ഹത ഗ്രാമത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കാറില്‍ കാണപ്പെട്ട മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ലെബനാന്‍ ദേശീയ ന്യൂസ് ഏജന്‍സി അറിയിച്ചു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ബെയ്റൂതിലായിരുന്നു ലുഖ്മാന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ഭാര്യ മോണിക്ക പരാതി നല്‍കിയിരുന്നു. അവര്‍ ട്വിറ്ററിലൂടെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ പിന്നില്‍ ആരാണെന്നും കാരണം എന്താണെന്നും വ്യക്തമല്ല.

Share
അഭിപ്രായം എഴുതാം