തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെ മികച്ചത് ആന്റിജനാണെന്ന വാദവുമായി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധനാ രീതികളെ സംബന്ധിച്ച ടെക്‌നിക്കല്‍ പേപ്പറിലാണ് (ടെസ്‌റ്റിംഗ് സ്‌ട്രാറ്റജി -ആന്റിജന്‍ ടെസറ്റ് ഓര്‍ ആര്‍ടിപിസിആര്‍)ഈ നിലപാട്. ആര്‍ടിപിസിആര്‍ 30 ശതമാനത്തിലേക്ക് താഴ്‌ന്നത് ചൂണ്ടിക്കാട്ടി എത്രയും വേഗം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് ഉന്നത തല നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതി്‌നുപിന്നാലെയാണ് പരിശോധനകളില്‍ 75 ശതമാനവും ആര്‍ടിപിസിആറിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതെല്ലാം നിലനില്‍ക്കെയാണ് മികച്ചത് ആന്റിജനാണെന്ന ആരോഗ്യ വകുപ്പിന്റെ നിലപാട്.
ആന്റിജന്‍ ടെസ്റ്റാണ് മികച്ചതെന്ന വാദവുമായി ആരോഗ്യ വകുപ്പ്
