കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. 02/02/21 ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്.
ആദ്യത്തെ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് ഫെർഡാവ്സ് ഫറാമേഴ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാഹനം ലക്ഷ്യമിട്ട് നടന്ന രണ്ടാമത്തെ സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
മൂന്നാമത്തെ സ്‌ഫോടനത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.
താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ 2020 സെപ്റ്റംബറിൽ ഖത്തറിൽ ആരംഭിച്ചെങ്കിലും പുരോഗതി മന്ദഗതിയിലായിരുന്നു.
താലിബാൻ്റെ അക്രമം വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ വർഷം വാഷിംഗ് ടണ്‍ ഉണ്ടാക്കിയ സാമാധാന കരാർ പുന:പ്പരിശോധിക്കുമെന്ന് പ്രസിഡന്റ് ജോ ബിഡൻ പറഞ്ഞിരുന്നു.