ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ലേല്‍ഹാറിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ രണ്ട് സായുധര്‍ കീഴടങ്ങിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏറ്റുമുട്ടലില്‍ ഒരു സായുധന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു. ഇവരില്‍നിന്ന് എകെ 47 റൈഫിളുകളും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പോലിസ് വ്യക്തമാക്കി. സായുധരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ പിടിയില്‍
