കാർഷിക നിയമങ്ങളെ ശക്തമായി പിന്തുണച്ച് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളെ ശക്തമായി പിന്തുണച്ച് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീത ‘ ഗോപിനാഥ്. പുതിയ നിയമങ്ങൾക്ക് കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് അവർ പറഞ്ഞു. പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്കായി സാമൂഹ്യസുരക്ഷാ സംവിധാനം വേണം. ഇന്ത്യൻ കാർഷിക മേഖലയിൽ കൂടുതൽ പരിഷ്കാരം ആവശ്യമാണെന്നും ഗീത പറഞ്ഞു.

അടിസ്ഥാനസൗകര്യം ഉൾപ്പെടെ വിവിധ മേഖലകളിൽ കാർഷിക പരിഷ്കരണ നടപടികൾ ആവശ്യമാണ്. കർഷകർക്കു കിട്ടുന്ന വിപണി വലുതാക്കുന്ന നിയമങ്ങളാണ് ഇപ്പോഴത്തേത്. പ്രത്യേക നികുതി നൽകാതെതന്നെ മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളിൽ വിളകൾ വിൽക്കാനാകും എന്നത് വലിയ നേട്ടമാണ് കർഷകർക്ക് എന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →