ആന്ധ്രയിൽ വീണ്ടും അജ്ഞാത രോഗം, നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് വായിൽ നിന്ന് നുരയും പതയും, 22 പേർ ആശുപത്രിയിൽ

എ​ലു​രു: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ജി​ല്ല​യി​ല്‍ അ​ജ്ഞാ​ത രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പു​ല്ല, കൊ​മി​രെ​പ​ള​ളി എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍​ക്ക് അ​ജ്ഞാ​ത​മാ​യ രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ന്ന നി​ല്‍​പി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കു​ഴ​ഞ്ഞു​വീ​ണ​വ​രു​ടെ വാ​യി​ല്‍ നി​ന്ന് നു​ര വ​ന്നി​രു​ന്നു.

22 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തി​ല്‍ ആ​റു​പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. 15 പേ​ര്‍ എ​ലു​രു​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ സ​മീ​പ​ത്തു​ള​ള പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

Share
അഭിപ്രായം എഴുതാം