പത്തനംതിട്ട: പരാതിക്കാരിയായ വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചതായി ആരോപണം. കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്ന് വൃദ്ധയുടെ ബന്ധു ഉല്ലാസ് മീഡിയവണിനോട് പറഞ്ഞു. ജോസഫൈനും വൃദ്ധയുടെ ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നു.
പത്തനംതിട്ട റാന്നിക്ക് അടുത്ത് അതിർത്തി പ്രദേശമായ കോട്ടാങ്ങൽ സ്വദേശിനിയായ 89 വയസുകാരി ലക്ഷ്മികുട്ടിയമ്മയ്ക്കാണ് കഴിഞ്ഞ ജനുവരിയിൽ മദ്യപിച്ചെത്തിയ അയൽവാസിയുടെ മർദനം ഏറ്റത് . ഇതിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഹിയറിങ്ങിന് അടൂരിലേക്ക് ആണ് ലക്ഷ്മിക്കുട്ടിയമ്മയോട് എത്താൻ നിർദേശിച്ചത് . പ്രായാധിക്യവും അനാരോഗ്യം മൂലവും അടുത്തുള്ള പ്രദേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധു വിളിച്ച ഫോൺ കോളിലാണ് എം.സി ജോസഫൈന്റെ അധിക്ഷേപം.
വിവാദമായ ഫോണ്‍ സംഭഷണം ഇത്തരത്തിലാണ് : ജോസഫൈന്‍: ആരാണ് പരാതിക്കാരി. ചെറുമകന്‍: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷ്മിക്കുട്ടിയെന്നാണ് പേര്, 89 വയസുണ്ട്. ജോസഫൈന്‍: അപ്പോള്‍പിന്നെയന്തിനാ പരാതി കൊടുത്തത്,പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ. 89 വയസുളള അമ്മയെക്കൊണ്ട് വനിത കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ട്ത്. 89 വയസുളള തളളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ നിങ്ങളോടാരുപറഞ്ഞു. ഇതിലൊക്കെ ആരെയങ്കിലും ബന്ധപ്പെടുത്തെടോ . ചെറുമകന്‍: അപ്പോള്‍ ഇത് വനിത കമ്മീഷനില്‍ അല്ലേ പരാതി കൊടുക്കേണ്ടത്. ജോസഫൈന്‍: എന്നാ പിന്നെ 89 വയസുളള തളളയെ വനിതാ കമ്മീഷനില്‍ എത്തിക്ക്. വനിതാ കമ്മീഷനില്‍ പരാതി കൊടുത്താല്‍ വിളിപ്പിക്കും അപ്പോള്‍ എത്തണം, സുഖമില്ലാത്ത ഇത്രയും വയസുളള അമ്മയെക്കൊണ്ട് പരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റോ ഇല്ലല്ലോ,കമ്മീഷന്‍ രണ്ടുകൂട്ടരേയും വിളിപ്പിക്കും കാര്യങ്ങള്‍ ചോദി പ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മക്ക് വനിതാ കമ്മീഷന്‍ ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ. ചെറുമകന്‍: തിരുവല്ലയിലായിരുന്നേല്‍ വരാമായിരുന്നു ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട് .ജോസഫൈന്‍: അതൊക്കെ നിങ്ങള്‍ തീരുമാനിച്ചോ വരണോ വേണ്ടയോ എന്നൊക്കെ.