റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.

റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്നാണ് എന്‍.ബി.എ. ആവശ്യപ്പെട്ടത്. കേസില്‍ കോടതിയുടെ തീര്‍പ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍നിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എന്‍.ബി.എ ആവശ്യപ്പെട്ടു.

റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസില്‍ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എന്‍.ബി.എ ബാര്‍ക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ പങ്കുവെക്കുംവരെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിര്‍ത്തിവെക്കണമെന്നും എന്‍.ബി.എ. ആവശ്യപ്പെട്ടു.

ഓഡിറ്റ് നടന്നപ്പോഴുള്ള റേറ്റിങ്ങിന്റെ കാര്യത്തില്‍ ബാര്‍ക് വ്യക്തമായ പ്രസ്താവനയിറക്കണമെന്നും റിപബ്ലിക് ടി.വിയുടെ വിവരങ്ങള്‍ ഒഴിവാക്കി എല്ലാ വാര്‍ത്താ ചാനലുകളുടെയും തുടക്കംമുതലുള്ള റാങ്കിങ് വീണ്ടും ഇറക്കണമെന്നും എന്‍.ബി.എ ആവശ്യപ്പെട്ടു. റേറ്റിങ് നടപടികള്‍ സുതാര്യമാക്കാന്‍ ബാര്‍ക് നടപടി സ്വീകരിക്കണമെന്നും എന്‍.ബി.എ അറിയിച്ചു.

Share
അഭിപ്രായം എഴുതാം