ഓഫ് ദ യൂത്ത് ,ബൈ ദ യൂത്ത്, ഫോര്‍ ദ യൂത്ത് തത്വത്തില്‍ അധിഷ്ടിതമായ സറ്റാര്‍ട്ടപ്പ് സിസ്റ്റം സൃഷ്ടിക്കുമെന്ന് പ്രധാന മന്ത്രിനരേന്ദ്രമോദി

ന്യൂ ഡല്‍ഹി: സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്നതിനായി 1000 കോടി രൂപ പ്രാരംഭ മൂലധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രാരംഭ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയിലാണ് മോദിയുടെ പ്രഖ്യാപനം. ഓഫ് ദി യൂത്ത് ,ബൈ ദ യൂത്ത്, ഫോര്‍ ദ യൂത്ത് എന്ന തത്വത്തില്‍ അധിഷ്ടിതമായ ഒരു സ്റ്റാര്‍ട്ടപ്പ് സിസ്റ്റം സൃഷ്ടിക്കാനാണ് ശ്രമമെന്നും പ്രധാന മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ പ്രമുഖ കമ്പനികള്‍ അതിജീവനത്തെക്കുറിച്ച ചിന്തിക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയെ സ്വയം പര്യാപ്തതക്ക് പ്രേരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഇന്ത്യ. 41,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ ഐടി മേഖലയില്‍ 5700 സ്റ്റാര്‍ട്ടപ്പുകളും, ആരോഗ്യ മേഖലയില്‍ 3600 -ഉം, കാര്‍ഷിക മേഖലയില്‍ 1700 സറ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ ബിസിനസുകളുടെ ഡെമോഗ്രാഫിക്ക് സ്വഭാവം മാറ്റുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പണ്ട് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ജോലിക്ക് ശ്രമിക്കാത്തതെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ജോലിചെയ്യുന്നതിനെ കുറിച്ച പറയുമ്പോള്‍ എന്തുകൊണ്ട് സറ്റാര്‍ട്ടപ്പുകള്‍ക്കായി ശ്രമിക്കുന്നില്ല എന്നായി ആളുകളുടെ ചോദ്യം ഇത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലഘട്ടമാണ് ഭാവിയിലെ സംരംഭകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുളളവരായിരിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണ്. ഭാവിയിലെ സാങ്കേതിക വിദ്യ രൂപപ്പെടുന്നത് ഏഷ്യന്‍ ലാബുകളില്‍ നിന്നായിരിക്കണം. നരേന്ദ്ര മോദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം