രാഷ്ട്രപതി രാം നാഥിന്റെ സംഭാവനയോടെ രാമക്ഷേത്ര നിര്‍മ്മാണ ധനസമാഹരണത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസമാഹരണത്തിന് ഇന്ന് തുടക്കം. മകര സംക്രാന്തി ദിനമായ ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സംഭാവന സ്വീകരിച്ച് കൊണ്ടാണ് ധനസമാഹരണത്തിന് തുടക്കമിടുക. 10 രൂപ മുതല്‍ 1000രൂപയോ അതില്‍ കൂടുതലോ സംഭാവനകള്‍ക്കുള്ള കൂപ്പണുകള്‍ ഉണ്ടാകും. ഓരോ കൂപ്പണിലും ശ്രീരാമന്റെയും ക്ഷേത്രത്തിന്റെയും ചിത്രം ഉണ്ടാകും.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു. ഗുജറാത്തില്‍ നിന്ന് മാത്രം ഒരു കോടി ആളുകളില്‍ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വി.എച്ച്.പി വഡോദരയില്‍ ഓഫീസും തുറന്നിട്ടുണ്ട്. ധനസമാഹരണത്തിനായി അഞ്ചുപേരടങ്ങുന്ന സംഘം ഗ്രാമഗ്രാമാന്തരങ്ങളില്‍ യാത്രചെയ്യും.13 കോടി ഹിന്ദു കുടുംബങ്ങളെ ഇതിനായി നേരിട്ട് കാണാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. നാല് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ രാമക്ഷേത്രത്തിന്റെ സന്ദേശമെത്തിക്കും. ഈ പ്രചാരണത്തിന് സംഭാവന നല്‍കണമെന്ന് മുസ്ലിം സഹോദരങ്ങളും സംഭാവന നല്‍കണമെന്ന് വേള്‍ഡ് ഹിന്ദു കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് അലോക് കുമാറും മുമ്പ് അഭ്യര്‍ത്ഥിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം