റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; സംയുക്ത കിസാന്‍ മോര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും

January 15, 2021 - 3:27 pm

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും മറ്റും ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്.

15-1-2021 വെള്ളിയാഴ്ച സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും. ഫലപ്രദമായ ചര്‍ച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ റദ്ദാക്കാൻ കർഷകർ ആവശ്യപ്പെടും. നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി കര്‍ഷക സംഘടനകള്‍ ഉന്നയിക്കാനിടയുണ്ട്. പുതിയ കാർഷിക നിയമങ്ങള്‍ പരിശോധിക്കാനുള്ള സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *